Site icon Janayugom Online

റാഞ്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു: അഞ്ചുപേര്‍ അറസ്റ്റില്‍

rape

ജാർഖണ്ഡിലെ റാഞ്ചിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. 15 വയസുകാരിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. ബുധനാഴ്ച രാത്രി ദുർവയിലെ റിംഗ് റോഡിൽ നിന്ന് പ്രതികൾ തന്നെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. റാതു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദലദാലിയിലെ ഒരു റെസ്റ്റോറന്റിന് സമീപം റോഡരികിൽ നിന്ന് പൊലീസ് പട്രോളിംഗ് സംഘം പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാർ കണ്ടെത്തിയതായി പൊലീസ് സൂപ്രണ്ട് നൗഷാദ് ആലം പറഞ്ഞു. 20 വയസുപ്രായമുള്ളവരാണ് പ്രതികളെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Minor girl abduct­ed and gang-ra-ped in Ranchi: Five arrested

You may like this video also

Exit mobile version