Site icon Janayugom Online

17കാരിയ്ക്ക് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗത്തിനിരയായി: സംഭവം കേരളത്തില്‍

girl raped

കോഴിക്കോട് ജാനകിക്കാട്ടില്‍ 17കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടി.

വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ച ശേഷം നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം ആയിരുന്നു ക്രൂരത. പീഡന വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

നാല് പേരെ നാദാപുരം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.

സമീപകാലത്തായി ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലം സ്വദേശിനിയായ യുവതി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 32കാരിയെ പ്രതിയായ അജ്‌നാസ് എന്നയാള്‍ കോഴിക്കോട് വിളിച്ച് വരുത്തി ചേവരമ്പലത്തെ ഫ്‌ലാറ്റില്‍ വെച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

 

Eng­lish Sum­ma­ry: minor girl gang raped in Kozhikode

 

You may like this video also

Exit mobile version