യുപിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പതിനൊന്നുകാരിയാണ് ബലാത്സംഗത്തിനിരയാക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.ബുധൻ രാവിലെ വയലിൽ നിന്ന് ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾപരിശോധിച്ചപ്പോഴാണ് പ്രതി ഡാൻ സിംഗിനെ (24)തിരിച്ചറിഞ്ഞത്. പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനു നേരെ വെടിയുതിർത്തതായി റാംപൂർ പൊലീസ് മേധാവി വിദ്യാ സാഗർ മിശ്ര പറഞ്ഞു.ക്രൂരമർദ്ദനത്തിനും ബലാത്സംഗത്തിനുമാണ് കുട്ടി ഇരയാക്കപ്പെട്ടത്. മൂർച്ചയുള്ള ആയുധം കൊണ്ട് ഉപദ്രവിക്കുകയും മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മുറിവേൽപ്പിക്കുകയും ചെയ്‌തതായി ഡോക്ടർ അഞ്ജു സിങ് അഭിപ്രായപ്പെട്ടു

