Site iconSite icon Janayugom Online

ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: നിലപാട് മാറ്റി കേന്ദ്രസർക്കാർ

ഹിന്ദുക്കൾ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കണമെന്ന ഹര്‍ജിയില്‍ നിലപാടു മാറ്റി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അഡ്വക്കേറ്റ് അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാടുമാറ്റം. ന്യൂനപക്ഷവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്.

സംസ്ഥാനങ്ങളും തല്‍പരവിഭാഗങ്ങളുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂനപക്ഷ പദവി നിർണയാധികാരം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചാല്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടായേക്കാം. സമഗ്ര ചര്‍ച്ച നടത്താതെ തീരുമാനമെടുക്കുന്നത് നന്നല്ല. അത് അപ്രതീക്ഷിതമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷപദവി നല്‍കുന്നതില്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ മുപ്പതാം വകുപ്പ് അനുമതി നൽകുന്നുണ്ടെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഇതിൽനിന്നു വ്യത്യസ്തമാണ് കേന്ദ്രം ഇപ്പോഴെടുത്ത നിലപാട്.

Eng­lish Summary:Minority sta­tus for Hin­dus: Cen­tral gov­ern­ment changes stance

You may also like this video:

Exit mobile version