ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ഐസിസി. വിലക്ക് കൂടാതെ മാച്ച് ഫീയുടെ 75 ശതമാനം തുകയും പിഴയായി അടയ്ക്കണം. ബംഗ്ലാദേശിനെതിരായ ഏകദിനമത്സരത്തിനിടെയുണ്ടായ മോശംപെരുമാറ്റത്തിനാണ് ശിക്ഷാനടപടി. മത്സരത്തില്‍ പുറത്തായ താരം വിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുവീഴ്ത്തി ദേഷ്യംപൂണ്ടാണ് ക്രീസ് വിട്ടത്. അമ്പയര്‍മാര്‍ തെറ്റായ തീരുമാനമെടുത്തു എന്നാണ് ഹര്‍മന്‍പ്രീതിന്റെ വാദം.
മത്സരത്തിനുശേഷം താരം ബംഗ്ലാദേശ് താരങ്ങളെ പരിഹസിക്കുകയും തുടര്‍ന്ന് ബംഗ്ലാദേശ് ടീം വേദിയില്‍ നിന്നും ഇറങ്ങിപോകുകയും ചെയ്തു. ഫോട്ടോ സെഷനിടെ ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാൻ അമ്പയര്‍മാരെക്കൂടി വിളിക്കണമെന്ന് ഹർമൻപ്രീത് ആവശ്യപ്പെട്ടതും വിവാദത്തിലായി. മൂന്നാം ഏകദിനം സമനിലയിലാക്കിയത് അമ്പയർമാരാണെന്നും അവരും ബംഗ്ലാദേശ് താരങ്ങളുടെ കൂടെ നിൽക്കേണ്ടവരാണെന്നും ഹർമൻപ്രീത് പറഞ്ഞതായാണ് വിവരം.
English Summary:misbehavior; Ban for Harmanpreet
You may also like this video