Site iconSite icon Janayugom Online

മോശം പെരുമാറ്റം ചോദ്യം ചെയ്തു; യുപിയിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു മുറിച്ച് വിദ്യാർത്ഥി

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയുടെ അതിക്രമം. മോശം പെരുമാറ്റം ചോദ്യം ചെയ്തതിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപികയെ ശാരീരികമായി ഉപദ്രവിക്കുകയും ചുണ്ട് കടിച്ചു മുറിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

Exit mobile version