Site iconSite icon Janayugom Online

ഉദ്യോഗസ്ഥ ദുഷ്പ്രവണത: താക്കീതായി ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധം

jayaschandran kallingaljayaschandran kallingal

സിവിൽ സർവീസിൽ വളർന്നു വരുന്ന ദുഷിച്ച ചില പ്രവണതകൾക്കെതിരെ ഒരു ചാനൽ ചർച്ചയിൽ പ്രതികരിച്ച ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും അത് വഴി സർവീസ് സംഘടനകളുടെ വായ മൂടിക്കെട്ടാനുമുള്ള നീക്കത്തിനെതിരെ സംസ്ഥാനത്തെ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ ധർണ ശക്തമായ താക്കീതായി മാറി.
തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ നടന്ന പ്രതിഷേധ യോഗം ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന ഡോക്ടറെ തന്റെ ചികിത്സയ്ക്കായി ജില്ലാ കളക്ടർ വിളിച്ചു വരുത്തുകയും മണിക്കൂറിലധികം കാത്തിരുത്തിയതുമായ സംഭവം ദൗർഭാഗ്യകരവും അധികാര ദുർവിനിയോഗവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ അഭിപ്രായം കൃത്യമായി പറഞ്ഞതിന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്തുത നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാന വൈസ് ചെയർപേഴ്സൺ എം എസ് സുഗൈതകുമാരി കൊല്ലത്തും വൈസ് ചെയര്‍മാന്‍മാരായ നരേഷ് കുമാർ കുന്നിയൂർ കാസര്‍കോടും വി സി ജയപ്രകാശ് മലപ്പുറത്തും സെക്രട്ടറിമാരായ പി എസ് സന്തോഷ് കുമാർ ആലപ്പുഴയിലും എസ് സജീവ് എറണാകുളത്തും കെ മുകുന്ദന്‍ പാലക്കാട്ടും ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റംഗങ്ങളായ എൻ കൃഷ്ണകുമാർ പത്തനംതിട്ടയിലും എസ് പി സുമോദ് കോട്ടയത്തും ഡി ബിനില്‍ ഇടുക്കിയിലും വി വി ഹാപ്പി തൃശൂരിലും ബിന്ദുരാജന്‍ കോഴിക്കോടും നാരായണന്‍ കുഞ്ഞിക്കണ്ണോത്ത് വയനാട്ടിലും സംസ്ഥാന കമ്മിറ്റിയംഗം കെ വി രവീന്ദ്രന്‍ കണ്ണൂരിലും പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. 

Eng­lish Sum­ma­ry: mis­con­duct: Joint Coun­cil protests as a warning

You may also like this video

Exit mobile version