Site iconSite icon Janayugom Online

തൃശൂരിലെ യുഡിഎഫിന്റെ ദയനീയ പരാജയം : കെപിസിസി റിപ്പോര്‍ട്ടില്‍ ഉന്നതര്‍ മനപൂര്‍വമായ വീഴ്ച വരുത്തി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ ദയനീയമായി പരാജയപ്പെട്ടതു സംബന്ധിച്ച് കെപിസിസിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രര്‍ത്തനങ്ങളില്‍ നേതാക്കള്‍ മനപൂര്‍വമായ വീഴ്ച വരുത്തി എന്നാണ് കണ്ടെത്തല്‍.മുന്‍ എംപി ടി എന്‍ പ്രതാപന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന ജോസ് വള്ളൂര്‍ ‚മുന്‍ എംഎല്‍എ മാരായ അനില്‍അക്കര,എം പി വിന്‍സെന്റ് എന്നിവര്‍ വീഴ്ച വരുത്തി എന്നാണ് റിപ്പോര്‍ട്ടിലുള്ളതായി കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.

തെരഞ്ഞെടുപ്പിനു ഒന്നരവര്‍ഷം മുമ്പ് സിറ്റിംങ് എംപി മത്സരിത്തിനില്ലെന്ന പരസ്യ പ്രഖ്യാപനം നടത്തിയത് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് പോകുവാന്‍ ഇടയാക്കി. 2019ല്‍ എംപിയായതിനുശേഷം മണലൂര്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു പ്രതാപിന്റെ പ്രവര്‍ത്തനം എന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കി.

Exit mobile version