Site icon Janayugom Online

ആത്മകഥയില്‍ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ പ്രസ്താവനകൾ; രഞ്ജൻ ഗൊഗോയിക്കെതിരെ മാനനഷ്ടക്കേസ്

രാജ്യസഭാ എംപിയും മുൻ ചീഫ് ജസ്റ്റിസുമായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് അസം പബ്ലിക് വർക്‌സ് (എപിഡബ്ല്യു) പ്രസിഡന്റ് അഭിജിത്ത് ശർമ. കൂടാതെ അദ്ദേഹത്തിന്റെ ആത്മകഥ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കാംരൂപ് മെട്രോ ജില്ലാ കോടതിയിൽ സമർപ്പിച്ചു. 

ആത്മകഥാ പുസ്തകത്തില്‍ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ പ്രസ്താവനകൾ ഉണ്ടെന്ന് ആരോപിച്ച് ഗൊഗോയിക്കും അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജസ്റ്റിസ് ഫോർ എ ജഡ്ജി’യുടെ പ്രസാധകരായ രൂപ പബ്ലിക്കേഷൻസിനുമെതിരെയും ശർമ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പുസ്തകം കൂടുതൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും വിൽക്കുന്നതിൽ നിന്നും ഗൊഗോയിയെയും പ്രസാധകരെയും തടയുന്ന ഒരു ഇടക്കാല നിരോധനം ആവശ്യപ്പെട്ടാണ് ശർമ ഹർജി സമർപ്പിച്ചിരിക്കുന്നത്. അടുത്ത വാദം കേൾക്കൽ ജൂൺ മൂന്നിലേക്ക് മാറ്റി. 

Eng­lish Summary;misleading and defam­a­to­ry state­ments in the auto­bi­o­graph­i­cal book; Defama­tion case against Ran­jan Gogoi
You may also like this video

Exit mobile version