Site icon Janayugom Online

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റിന് പിഴ

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ടൂത്ത് പേസ്റ്റ് ബ്രാന്‍ഡായ സെന്‍സൊഡൈന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) പത്ത് ലക്ഷം രൂപ പിഴ ചുമത്തി. ലോകമെമ്പാടുമുള്ള ദന്തഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു, സംവേദനക്ഷമതയില്‍ ലോകത്ത് ഒന്നാമതുള്ള ടൂത്ത് പേസ്റ്റ് തുടങ്ങിയ പരസ്യത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സിസിപിഎ സ്വമേധയാ കേസെടുത്തത്. ഏഴ് ദിവസത്തിനുള്ളില്‍ പരസ്യം പിന്‍വലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. 

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും 60 സെക്കന്റുകള്‍ക്കുള്ളില്‍ ഫലം കാണുമെന്നുമുള്ള വാഗ്ദാനങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിസിപിഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ പരസ്യത്തില്‍ സെന്‍സൊഡൈന്‍ ഉല്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്നാണ് സിസിപിഎയുടെ കണ്ടെത്തല്‍. 

Eng­lish Summary:Misleading con­sumers; Penal­ty for sen­so­dyne toothpaste
You may also like this video

Exit mobile version