Site iconSite icon Janayugom Online

സ്ത്രീവിരുദ്ധ പ്രസംഗം; ആർഎംപി നേതാവ്‌ കെ എസ്‌ ഹരിഹരനെതിരെ വ്യാപക പ്രതിഷേധം

കെ കെ ശൈലജയെയും നടി മഞ്‌ജു വാര്യരെയും അധിക്ഷേപിച്ച്‌ സംസാരിച്ച യുഡിഎഫ്‌ — ആർഎംപി നേതാവ്‌ കെ എസ്‌ ഹരിഹരനെതിരെ വ്യാപക പ്രതിഷേധം. “ശൈലജ ടീച്ചറുടെ പോർണോ (അശ്ലീല) വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്‌ജു വാര്യരുടെ പോർണോ വീഡിയോ ഉണ്ടാക്കിയെന്ന്‌ പറഞ്ഞാൽ നമുക്ക്‌ കേട്ടാൽ മനസിലാകും” എന്നാണ്‌ ഹരിഹരന്‍റെ ലൈംഗിക അധിക്ഷേപ പ്രസംഗം. എന്നാല്‍ അധിക്ഷേപ വാക്കുകൾക്ക്‌ ശേഷം യുഡിഎഫ്‌ നേതാക്കൾ ഏവരും പൊട്ടിച്ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്.

വി ഡി സതീശനും ഷാഫി പറമ്പിലും പങ്കെടുത്ത വേദിയിലായിരുന്നു പ്രസംഗം നടന്നത്. സമൂഹമാധ്യമങ്ങളിലടക്കം ഹരിഹരനെതിരെ പ്രതിഷേധം കനത്തതോടെ ഹരിഹരന്‍ ഫെയ്‌സ്ബുക്കില്‍ ഖേദം പ്രകടിപ്പിച്ചു. വടകരയില്‍ നടത്തിയ പ്രസംഗത്തില്‍ അനുചിതമായ ഒരു പരാമര്‍ശം കടന്നുവന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നാണ് ഹരിഹരന്റെ കുറിപ്പ്. എന്നാല്‍ വിഷയത്തില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹരിഹരനെ തള്ളിപ്പറഞ്ഞു. വിഷയം വിവാദമാക്കുന്നത്‌ രാഷ്‌ട്രീയലക്ഷ്യത്തോടെയാണെന്നും രമ പറഞ്ഞത്. ഇയാൾക്കെതിരെ ആർഎംപി എന്തെങ്കിലും നടപടിയെടുക്കുമോ എന്നും വ്യക്തമാക്കിയിട്ടില്ല.

Eng­lish Summary:misogynistic speech; Wide­spread protest against RMP leader KS Hariharan
You may also like this video

Exit mobile version