Site iconSite icon Janayugom Online

റഷ്യന്‍ സൈനിക കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണം

റഷ്യയിലെ താല്കാലിക സൈനിക കേന്ദ്രത്തിനു നേരെ ഉക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തി. പടിഞ്ഞാറൻ റഷ്യയിലെ അതിർത്തി നഗരമായ ബെൽഗോറോഡിലെ ക്രാസ്നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയായിരുന്നു ആക്രമണം. ആയുധങ്ങള്‍ ശേഖരിക്കുന്നതിന് താല്കാലികമായി നിര്‍മ്മിച്ച സൈനിക കേന്ദ്രത്തില്‍ മിസൈൽ പതിച്ചതായി റഷ്യൻ വാർത്താ ഏജൻസി ടാസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാല് റഷ്യൻ സൈനികർക്ക് പരുക്കേറ്റു. ബെൽഗ്രേഡിലെ പ്രാദേശിക ഓൺലൈൻ മാധ്യമം മിസൈൽ ആക്രമണത്തിന്റെതെന്നു കരുതുന്ന വീഡിയോ പുറത്തുവിട്ടിരുന്നു. ഉക്രെയ്ന്‍ സേന ഇതിനോട് പ്രതികരിച്ചിട്ടില്ല. 

Eng­lish Summary:Missile attack on Russ­ian mil­i­tary base
You may also like this video

Exit mobile version