Site iconSite icon Janayugom Online

സൗദിയിൽ മിസൈൽ ആക്രമണം; എംബസി ജീവനക്കാരോട് രാജ്യം വിടാൻ അമേരിക്ക

സൗദി അറേബ്യയിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ റിയാദിലെ എംബസി ജീവനക്കാരോട് രാജ്യം വിടാൻ അറിയിച്ച് അമേരിക്ക. അമേരിക്ക- ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി ഇറാൻ സൗദി അറേബ്യയിൽ ആക്രമണം നടത്തിയത്. സൗദി അറേബ്യയിൽ അത്യാവശ്യമില്ലാത്ത അമേരിക്കൻ സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാൻ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിട്ടത്.

ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച റിയാദിലെ യുഎസ് എംബസിയിലും കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഞായറാഴ്ച അൽ ഖർജ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്. അയൽരാജ്യങ്ങളെ ഇറാനെതിരെ ആക്രമണം നടത്താൻ അനുവദിച്ചാൽ കർശനമായ പ്രതികരണം ഉണ്ടാകുമെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.

Exit mobile version