Site icon Janayugom Online

ഉക്രെയ്നിലെ ഡിനിപ്രോയിൽ മിസൈൽ ആക്രമണം; മൂന്ന് മരണം

ഉക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു.

ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തെ തെരുവിലുമാണ് മിസൈലുകൾ പതിച്ചത്. ഡിനിപ്രോ പെട്രോവ്സ്ക് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷന്റെ തലവനായ വാലന്റൈൻ റെസ്നിചെങ്കോ ആണ് ഇക്കാര്യം അറിയിച്ചത്.

“ഡിനിപ്രോയിൽ റഷ്യൻ ആക്രമണം. മിസൈലുകൾ ഒരു വ്യാവസായിക സ്ഥാപനത്തിലും സമീപത്തുള്ള തിരക്കേറിയ തെരുവിലും പതിച്ചു. മിസൈൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. നാശത്തിന്റെ വ്യാപ്തി ഞങ്ങൾ കണ്ടെത്തുകയാണ്” റെസ്നിചെങ്കോ ടെലിഗ്രാമിൽ കുറിച്ചു.

Eng­lish summary;Missile attack on Ukraine’s Dinipro; Three deaths

You may also like this video;

Exit mobile version