Site iconSite icon Janayugom Online

ഇറാനില്‍ മിസൈല്‍ മഴ; ഇസ്രയേലിലും മരണസംഖ്യ ഉയരുന്നു

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാനിലെ സൈനിക, ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ വ്യോമാക്രമണത്തിന് കനത്ത മറുപടി നല്‍കി ടെല്‍ അവീവിലേക്ക് അടക്കം ഇന്നലെ രാത്രി ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തിയിരുന്നു. ലോകത്ത് ഏറ്റവും കരുത്തുറ്റത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇസ്രയേല്‍ വ്യോമ പ്രതിരോധ സംവിധാനത്തില്‍ വിള്ളല്‍ വീഴ്ത്തി ബാലിസ്റ്റിക് മിസൈലുകള്‍ ടെല്‍ അവീവില്‍ വീഴ്‌ത്താന്‍ ഇറാന് കഴിഞ്ഞു. ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. മൂന്നു പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ മാധ്യമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. 60 വയസുള്ള വനിതയും 40 വയസുള്ള യുവാവുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 70തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 43 പേർ ചികിത്സയിലാണെന്നും 23 പേരെ വിട്ടയച്ചതായും ഷെബ മെഡിക്കൽ സെന്‍റർ അറിയിച്ചു. പരിക്കേറ്റ നാലു പേർ ചികിത്സ തേടിയതായും രണ്ടു പേർ നിരീക്ഷണത്തിലാണെന്നും ഷാമിർ മെഡിക്കൽ സെന്‍ററും വ്യക്തമാക്കി.

Exit mobile version