Site iconSite icon Janayugom Online

ഗൾഫ് നഗരങ്ങളിൽ മിസൈൽ വർഷം; കുവൈറ്റിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു

പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ കുവൈറ്റിൽ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നു വീണു. ആകാശത്ത് വട്ടംചുറ്റിയ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിമാനം തകരുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വിമാനം തകരാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, ഇറാന്റെ നേതൃത്വത്തിൽ ഗൾഫ് നഗരങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുകയാണ്. ദുബായ്, ദോഹ, മനാമ എന്നീ നഗരങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരമായി അമേരിക്കൻ-ഇസ്രായേൽ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തുവിടുന്നത്. ഗൾഫ് രാജ്യങ്ങളിലെ ജനവാസ മേഖലകൾക്ക് സമീപം മിസൈലുകൾ പതിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന പ്രത്യാക്രമണങ്ങളിൽ ഇറാനിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുന്നതായാണ് റിപ്പോർട്ട്. യുദ്ധവിമാനം തകർന്ന സംഭവത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Exit mobile version