തിരുവനന്തപുരം നാലാഞ്ചിറയിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. നാലഞ്ചിറ കോൺവെൻറ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെ കുറവംകോണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പരിചയമുളളയാൾ തിരിച്ചറിഞ്ഞതാണ് നിർണായകമായത്.
നാലാഞ്ചിറയിൽ നിന്നും 5 കിലോമീറ്ററോളം ദൂരം കുറവംകോണത്തേക്ക് കുട്ടി നടന്നു പോകുകയായിരുന്നു. റോഡിൽ കൂടി നടന്നുപോകുന്നത് പരിചയക്കാരൻ കണ്ടതോടെയാണ് കുട്ടിയെ കിട്ടിയതെന്ന് അച്ഛൻ ജിജോ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ആറു മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. രാവിലെ വീട്ടിൽ നിന്ന് കുട്ടിയെ പെട്ടെന്ന് കാണാതെ ആകുകയായിരുന്നു.
English Summary: missing 12 year old boy found from thiruvananthapuram
You may also like this video