Site iconSite icon Janayugom Online

വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിത‍ർ

തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കടലിൽ പോയി കാണാതായ മത്സ്യത്തൊഴികളെ കണ്ടെത്തി. വിഴിഞ്ഞം സ്വദേശികളായ മുഹമ്മദ് ഹനീഫ, മീര സാഹിബ്, അൻവർ എന്നിവ‍ർ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്തെത്തിയതായാണ് വിവരം. ഇവ‍ർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 13 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം.

കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ർത്തിക്കുന്ന കൺട്രോൾ റൂ തുറന്നു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

എറണാകുളം തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിലും കലൂർ സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു. മലയോരമേഖലകളിലേക്ക് യാത്രാ നിയന്ത്രണമേ‍പ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങി.

Eng­lish summary;Missing fish­er­men res­cued from Vizhinjam

You may also like this video;

Exit mobile version