Site icon Janayugom Online

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികള്‍ കാണാതായ സംഭവം; നാല് പേരെ കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ നാല് കുട്ടികളെയും കണ്ടെത്തി. മലപ്പുറം എടക്കരയില്‍ വെച്ചാണ് ഇവരെ കണ്ടെത്തിയത്. സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇതോടെ കാണാതായ 6 പെൺകുട്ടികളെയും പൊലീസ് കണ്ടെത്തി.

വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളെ ബംഗളുരുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കേരളാ പൊലീസ് പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ അധികൃതര്‍ പെണ്‍കുട്ടികളെ തിരിച്ചറിയുകയും തടഞ്ഞുവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും അഞ്ചുപേര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഒരാളെ ഹോട്ടലുകാരും സമീപവാസികളും ചേര്‍ന്ന് തടഞ്ഞുവച്ചിരിക്കുകയാണ്. മറ്റ് അഞ്ചുപേരും അധികദൂരം പോകാനിടയല്ലാത്തതിനാല്‍ ബംഗളുരു പൊലീസിന്റെ സഹായത്തോടെ ഉടന്‍തന്നെ കണ്ടെത്താനായേക്കും. 

ബംഗളുരുവിലെ മഡിവാളയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സഹോദരിമാർ ഉൾപ്പെടുന്ന ആറു കുട്ടികളെയാണ് ബുധനാഴ്ച വൈകിട്ടോടെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലിൽ ഏണി ചാരിയാണ് ഇവർ പുറത്തേക്ക് കടന്നതെന്നാണ് വിവരം. 

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചിൽഡ്രൻസ് ഹോമിൽ പാർപ്പിച്ചിരുന്നത്. 18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറുപേരും. വ്യക്തമായ ആസൂത്രണത്തോടെ കുട്ടികൾ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ചിൽഡ്രൻസ് ഹോമിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. 

ENGLISH SUMMARY:Missing girls from Kozhikode Chil­dren’s Home; Four were found
You may also like this video

Exit mobile version