Site iconSite icon Janayugom Online

ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രിട്ടീഷ് നടന്‍ ജൂലിയന്‍ സാന്‍ഡ്‌സിനെ (65) കാണാതായതായി റിപ്പോര്‍ട്ടുകള്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഗബ്രിയേല്‍ പര്‍വതനിരകളിലെ ബാള്‍ഡി ബൗള്‍ മേഖലയില്‍ വച്ചാണ് സാന്‍ഡ്‌സിനെ കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച കാണാതായ രണ്ട് കാല്‍നടയാത്രക്കാരില്‍ ഒരാള്‍ സാന്‍ഡ്‌സ് ആണെന്ന് സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.

ഹിമപാതത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ള പ്രദേശമാണിത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ദ കില്ലിങ് ഫീല്‍ഡ് , എ റൂം വിത്ത് എ വ്യൂ (1985),നേക്കഡ് ലഞ്ച് (1991), തുടങ്ങി നിരവധി ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷന്‍ സീരീസുകളിലും സാന്‍ഡ്‌സ് അഭിനയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Miss­ing hik­er report­ed in Cal­i­for­nia revealed as British actor Julian Sands
You may also like this video

Exit mobile version