ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി. മസ്കറ്റിലെ ഖാൻ അൽ അലം പ്രദേശത്ത് ജോലിക്കിടെയാണ് രണ്ട് ഇന്ത്യക്കാർ, ഒരു സ്വദേശി പൗരൻ എന്നിവരെ കാണാതാവുന്നത്. കൺസഷൻ സൈറ്റിൽ ജോലി ചെയ്യുന്നതിനിടെ ഇവരുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. വിവിധ സുരക്ഷാ, സിവിലിയൻ ഏജൻസികളുടെ തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് ഇവരെ കണ്ടെത്തിയത്. മൂന്നുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഒമാനിൽ കാണാതായ ഇന്ത്യക്കാരെ കണ്ടെത്തി; ആരോഗ്യ നില തൃപ്തികരമെന്ന് അധികൃതർ
