പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ(21) ആണ് മരിച്ചത്. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യർത്ഥിയായിരുന്നു അശ്വിൻ. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്ത് മൂന്ന് കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങിയ അശ്വിനെ കാണാനില്ലെന്ന് അച്ഛൻ മുരുകൻ പറമ്പിക്കുളം പോലീസിൽ പരാതി നൽകുകയായിരുന്നു. നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും നടത്തിയ തിരച്ചിലിനിടയിലാണ് തേക്ക് പ്ലാൻ്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും.
കാണാതായ ഐടിഐ വിദ്യാർത്ഥി വനത്തിനുള്ളിൽ മരിച്ച നിലയിൽ

