ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്ഥരെ കണ്ടെത്തി. പാലോട് ഫോറസ്റ്റ് ഓഫിസിലെ ഫോറസ്റ്റർ വിനീത, ബീറ്റ് ഫോറസ്റ്റ് ഓഫിസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. കടുവകളുടെ എണ്ണമെടുക്കാൻ ഇന്നെ രാവിലെയാണ് ഇവര്‍ കട്ടിലേക്ക് പോയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്ത് നിന്നുമാണ് ജീവനക്കാരെ കണ്ടെത്തിയത്. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാട്ടില്‍ കുടുങ്ങാൻ കാരണമായതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബോണക്കാട് വനത്തിൽ കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തി

