Site iconSite icon Janayugom Online

അന്തർവാഹിനിയിൽ ഇനി 8 മണിക്കൂറിനുള്ള ഓക്സിജൻ മാത്രം; പ്രതീക്ഷയോടെയാണ് തിരച്ചിൽ

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ഓക്സിജൻ ഇനി 8 മണിക്കൂറിന് കൂടി മാത്രം. അതേസമയം കടലിനടിയിൽ നിന്ന് കൂടുതൽ ശബ്ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചു. തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷയോടെയാണ് തിരച്ചിൽ നടത്തുന്നതെന്ന് യുഎസ് കോസ്റ്റ്​ഗാർഡ് അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു അന്തർവാഹിനി.

അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ്ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: Res­cue hopes for Titan­ic sub hinge on new ‘bang­ing’ sounds as hours left
You may also like this video

Exit mobile version