Site iconSite icon Janayugom Online

മിഷൻ മദർ മേരി — മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു

മിഷൻ മദർ മേരി ഗ്രൂപ്പിന്റെ ലോഗോ പ്രകാശനം കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടന്നു. നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാരി എച്ച്.ഇ. ബിഷപ്പ് ആൾദോ ബെറാർഡി ലോഗോ പ്രകാശനം നിർവ്വഹിച്ചു. ‘പരിശുദ്ധ കന്യകാമറിയത്തിലൂടെ യേശുക്രിസ്തുവിലേക്ക്’ എന്ന ലക്ഷ്യത്തോടെ 2023‑ൽ കുവൈറ്റിൽ ആരംഭിച്ച മിഷൻ നിലവിൽ ഇന്ത്യ, ന്യൂസിലാൻഡ്, യു എസ് എ, ഒമാൻ, യു എ ഇ, അയർലൻഡ് എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

ആത്മീയ പ്രവർത്തനങ്ങൾക്കൊപ്പം ഇന്ത്യയിലെ നിർദ്ധനർക്ക് ഭക്ഷണവിതരണം, ചികിത്സാ സഹായം, ഭവന നിർമ്മാണം, കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകൽ തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങളും മിഷൻ ഗ്രൂപ്പ് നടത്തിവരുന്നു. ചടങ്ങിൽ മിഷൻ കോ-ഓർഡിനേറ്റർ ബാബു ഫ്രാൻസീസ്, സെക്രട്ടറി പ്രിൻസ് കൊല്ലപ്പിള്ളിൽ എന്നിവരുൾപ്പെടുന്ന കോർകമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Exit mobile version