Site icon Janayugom Online

മിസിസിപ്പി ചുഴലിക്കാറ്റ്; 26 മരണം

അമേരിക്കയിലെ മിസിസിപ്പിയിലുണ്ടായ ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഔദ്യോഗിക സ്ഥിരീകരണം. മണിക്കൂറിൽ 113 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടായി. പ്രദേശത്ത് വീടുകളും കെട്ടിടങ്ങളും തകർന്ന് വീണു. ഒരുപാട് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

സിൽവർ സിറ്റി, റോളിംഗ് ഫോർട്ട് എന്നി പട്ടണങ്ങളില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. തെക്കൻ സംസ്ഥാനങ്ങളായ അലബാമയിലും ടെന്നസിയിലും ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. മൂന്നു സംസ്ഥാനങ്ങളിലുംകൂടി ഒരു ലക്ഷത്തിലധികം കെട്ടിടങ്ങളിൽ വൈദ്യുതി നഷ്ടമായത്. അതേസമയം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Eng­lish Summary;Mississippi Hur­ri­cane; 26 death
You may also like this video

Exit mobile version