Site iconSite icon Janayugom Online

ഗോവധനിരോധന നിയമത്തിന്‍റെ ദുരുപയോഗം; യുപിയിലെ ആദിത്യനാഥ് സര്‍ക്കാരിന് വന്‍ താക്കീതുമായി കോടതി

യുപി പ്രിവൻഷൻ ഓഫ് ഗോവധ നിരോധന നിയമത്തിലെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനിടെ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്തതിന് ഉത്തർപ്രദേശ് സർക്കാരിനെ അലഹബാദ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ജസ്റ്റീസ് മുഹമ്മദ് ഫൈസ്ആലാംഖാന്‍ പറഞ്ഞത്. നിസാമുദ്ദീനെതിരായ കേസില്‍ ശരിയായ രീതിയിലല്ല കേസന്വേഷണം നടന്നതെന്നും ഊഹത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കോടകി നിരീക്ഷിച്ചു.യാതൊരു ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ആളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി നസീമുദ്ദീന് ജാമ്യം അനുവദിച്ചത്.

യുപിയിലെ ഗോവധ നിരോധന നിയമത്തിലെ 3,5,8 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിസാമുദ്ദീനെതിരെ കേസെടുത്തിരുന്നത്. 2022 ആഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദം.ജമാല്‍ എന്നയാളുടെ കരിമ്പ് പാടത്ത് വെച്ച് പശുവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

വിവരമറിഞ്ഞെത്തിയ പൊലീസ് പശുവിനെ കെട്ടാനുപയോഗിച്ച കയറും ചാണകവുമാണ് തെളിവുകളായി പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. കുറച്ച് പ്രദേശവാസികളുടെ മൊഴികളും തെളിവായി പൊലീസ് സ്വീകരിച്ചിരുന്നു.അധികൃതര്‍ ചാണകം പരിശോധനക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. എന്നാല്‍ അവിടെപരിശോധിക്കാന്‍ കഴിയില്ലെന്നറിയിയിച്ച് ലാബ് അധികൃതര്‍ ചാണകം തിരിച്ചയച്ചിരുന്നു.

Eng­lish Summary:
Mis­use of the Anti-cow Act; The court gave a big warn­ing to the Adityanath gov­ern­ment in UP

You may also like this video:

Exit mobile version