Site iconSite icon Janayugom Online

ചരിത്രനേട്ടത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്; ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടങ്കയ്യന്‍ പേസര്‍

ഓസീസിന്റെ മിന്നല്‍പിണറായ മിച്ചല്‍ സ്റ്റാര്‍ക്ക് വീണ്ടുമൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടങ്കയ്യന്‍ പേസറെന്ന റെക്കോഡ് ഇനി സ്റ്റാര്‍ക്കിന്റെ പേരിലായിരിക്കും. ഇന്നലെ ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. പെര്‍ത്തില്‍ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിരുന്നു. 

ഇംഗ്ലണ്ടിനെരെ മൂന്നുവിക്കറ്റുകള്‍ വീഴ്ത്തിയതോടെ സ്റ്റാര്‍ക്ക് പുതിയ ചരിത്രം കുറിച്ചു. പാകിസ്ഥാന്‍ പേസര്‍ വസീം അക്രമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് സ്റ്റാര്‍ക്ക് പഴങ്കഥയാക്കിയത്. ആറുവിക്കറ്റ് നേട്ടത്തോടെ ടെസ്റ്റില്‍ സ്റ്റാര്‍ക്കിന്റെ വിക്കറ്റ് വേട്ട 418ല്‍ എത്തി. അക്രത്തിന്റെ പേരില്‍ 414 വിക്കറ്റുകളായിരുന്നു. 102 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് വിക്കറ്റ് നേട്ടം 415ല്‍ എത്തിയത്. അക്രം 104 ടെസ്റ്റുകള്‍ കളിച്ചാണ് 414 വിക്കറ്റുകള്‍ വീഴ്ത്തിയത്. ചാമിന്ദ വാസ്(355), ട്രെന്റ് ബോള്‍ട്ട്(317), സഹീര്‍ ഖാന്‍(311) എന്നിവരാണ് തൊട്ടുപിന്നിലുള്ളവര്‍. 

Exit mobile version