Site iconSite icon Janayugom Online

മിയാവാക്കി: ടൂറിസം വകുപ്പിനെതിരായ ആരോപണങ്ങള്‍ ലോകായുക്ത തള്ളി

മിയാവാക്കി വനവല്‍ക്കരണവുമായി ബന്ധപ്പെട്ട കേസിൽ ടൂറിസം വകുപ്പിനെതിരെയുള്ള മുഴുവൻ ആരോപണങ്ങളും തള്ളി ലോകായുക്ത. 2019 ൽ 5.79 കോടി രൂപ ചെലവിട്ട് പദ്ധതി നടപ്പാക്കിയത് ടെൻഡർ ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർക്ക് താല്പര്യമുള്ള കമ്പനിക്ക് കരാർ ലഭിക്കാൻ ടെൻഡർ നടപടികളിലും തെരഞ്ഞെടുപ്പു പ്രക്രിയയിലും കൃത്രിമം കാട്ടി, കുറഞ്ഞ തുക രേഖപ്പെടുത്തിയ സ്ഥാപനത്തെ മാറ്റിനിർത്തി എന്നീ ആരോപണങ്ങളായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചത്.
കൂടുതൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് അന്തിമ വാദം കേട്ട ലോകായുക്ത ആരോപണങ്ങൾ തള്ളിയത്. പരിസ്ഥിതി പ്രവർത്തകനായ എം ജയ്സണാണ് ലോകായുക്തയ്ക്ക് പരാതി നൽകിയത്. മുൻ ടൂറിസം സെക്രട്ടറി റാണി ജോർജ് ഉൾപ്പെടെ 12 ഉദ്യോ​ഗസ്ഥരായിരുന്നു കേസിലെ എതിർകക്ഷികൾ. 

Eng­lish Sum­ma­ry: Miyawa­ki: Lokayuk­ta rejects alle­ga­tions against tourism department

You may also like this video

Exit mobile version