ഡോക്ടറെ മകൾ മർദ്ദിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ മിസോറാം മുഖ്യമന്ത്രി സോറാംതംഗ പരസ്യമായി മാപ്പ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ മിലാരി ചാങ്‌തെ തലസ്ഥാനമായ ഐസ്‌വാളിലെ ഒരു ക്ലിനിക്കില്‍ ഡോക്‌ടർറിനെ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കാണാൻ വന്നത്. ചികിത്സിക്കാന്‍ വിസമ്മതിച്ച ഡോക്ടറിനെ അസ്വസ്ഥയായ യുവതി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ മകളോട് ക്ലിനിക്കിൽ എത്തുന്നതിന് മുമ്പ് അപ്പോയിന്റ്മെന്റ് എടുക്കാൻ ഡോക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ കാണാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് ഡോക്ടറെ അക്രമിച്ചത്. യുവതിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ മുഖത്ത് അടിക്കുന്നതും വൈറലായ ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ വൈറലായതോടെ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) മിസോറാം യൂണിറ്റ് തുടര്‍ന്ന് പ്രതിഷേധം ആരംഭിച്ചു. ഇന്നലെ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് പ്രവേശിച്ചു. ഒടുവിൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ മുഖ്യമന്ത്രി പരസ്യമായി ക്ഷമാപണം നടത്തി. പോസ്റ്റിൽ കൈയെഴുത്തു കുറിപ്പിൽ ഐസ്വാൾ ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റിനോട് മകളുടെ മോശം പെരുമാറ്റത്തിന് താൻ ക്ഷമ ചോദിക്കുന്നുവെന്നും ഒരു തരത്തിലും അവളുടെ പെരുമാറ്റത്തെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:mizoram Chief Minister apologized for his daughter’s misbehavior of beating the doctor
You may also like this video