Site iconSite icon Janayugom Online

മിസോറാമില്‍ ഭൂചലനം: കൊല്‍ക്കത്തയിലും പ്രകമ്പനം!

EarthquakeEarthquake

മിസോറാമില്‍ ഭൂചലനം. നാഷണല്‍ സീസ്‌മോളജി സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം 6.1 തീവ്രതയാണ് ഈ ഭൂചലനം രേഖപ്പെടുത്തിയത്. മിസോറാമിലെ തെന്‍സ്വാളില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തെന്‍സ്വാളില്‍ 73 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ബംഗ്ലദേശിലെ ചിറ്റഗോങ്ങ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പ പ്രഭവ കേന്ദ്രത്തില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണ് ചിറ്റഗോങ്ങ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലദേശിലെ വിവിധ പട്ടണങ്ങളിലും ഇത് അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നാശ നഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Eng­lish Sum­ma­ry: Mizo­ram earth­quake shakes Kolkata

You may like this video also

Exit mobile version