Site icon Janayugom Online

കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് എം കെ രാഘവന്‍

കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് എം കെ രാഘവന്‍എംപി . കെപിസിസി നേതൃത്വത്തിന്‍റെ നിലപാടില്‍ അദ്ദേഹം എതിര്‍പ്പ് ശക്തമാക്കിയിരിക്കുകയാണ്.പാര്‍ട്ടി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ശശിതരൂരിനൊപ്പം നിന്ന പ്രധാനനേതാക്കളില്‍ഒരാളാണ് എം കെ രാഘവന്‍.

കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് യൂസ്ആന്‍റ് ത്രോ സംസ്കാരമാണെന്നും,ആ രീതി മാറണമെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. മുന്‍മന്ത്രിയും, എംപിയുമായിരുന്ന പി. ശങ്കരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നു കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍പറ്റാത്ത സാഹചര്യമാണ്.നേതാക്കളെ പുകഴ്ത്തല്‍ മാത്രം മതി. ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ സ്വന്തക്കാരെ തിരുകികയറ്റിയാണ് ലിസറ്റുകള്‍ തയ്യാറാക്കുന്നത്.അര്‍ഹരെ ഒഴിവാക്കുന്ന സമീപനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.രാജാവ് നഗ്നനാണെന്നു പറയാന്‍ ആരും തയ്യാറാകുന്നില്ല.സ്ഥാനംനഷ്ടപ്പെടുമെന്ന പേടിയാണെന്നും രാഘവന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസില്‍ സംഘടനാ തെര‌ഞ്ഞെടുപ്പ് നടക്കുമെന്നു സാധാരണ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചു രാഘവന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
MK Ragha­van crit­i­cized the Con­gress lead­er­ship in strong language

You may also like this video:

Exit mobile version