ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ പാർട്ടി അധ്യക്ഷനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിലാണ് സ്റ്റാലിനെ വീണ്ടും എതിരില്ലാതെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
ദുരൈമുരുകനെ ജനറല്‍ സെക്രട്ടറിയായും ടി ആർ ബാലുവിനെ ട്രഷററായും തെരഞ്ഞെടുത്തു. മൂന്ന് നേതാക്കളും രണ്ടാം തവണയാണ് അതാത് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ പതിനഞ്ചാമത് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നടന്നത്.
പാർട്ടിയിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനം സൃഷ്ടിക്കപ്പെട്ടതിനു ശേഷം 1969‑ൽ കരുണാനിധി ഡിഎംകെയുടെ ആദ്യ പ്രസിഡന്റായി. 2018ൽ കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിഎംകെയുടെ രണ്ടാമത്തെ പ്രസിഡന്റാണ് സ്റ്റാലിൻ. 1949ലാണ് ഡിഎംകെ സ്ഥാപിതമായത്.
English summary; MK Stalin unopposed; DMK party president again
You may also like this video;