എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ(എംഎൽഎഎഡിഎഫ്)നിന്ന് 98 കോടി രൂപയും, എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ(എംഎൽഎഎസ്ഡിഎഫ്)നിന്ന് 35 കോടി രൂപയുമാണ് അനുവദിച്ചത്. പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കും.