Site iconSite icon Janayugom Online

എംഎല്‍എ ഓഫീസ് കെട്ടിട വിവാദം: കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടേത് പക്വതയില്ലാത്ത പെരുമാറ്റം; എ എന്‍ ഷംസീര്‍

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെത് പക്വതയില്ലാത്ത പെരുമാറ്റമാണെന്ന് സ്പീക്കര്‍ െഎ എന്‍ ഷംസീര്‍ പറഞ്ഞു. വി കെ പ്രശാന്ത് എംഎല്‍എയുടെ ഓഫിസ് ഒഴിയാന്‍ ആവശ്യപ്പെട്ടത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നതാണ് എംഎല്‍എയുടെ ഓഫിസ്. അതിന്റെ പേരില്‍ ഇങ്ങനെ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. പരിചയസമ്പന്നയായ കൗണ്‍സിലറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുടെ ആവശ്യമില്ലായിരുന്നു. ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെടണമെങ്കില്‍തന്നെ കൗണ്‍സിലറല്ല, കോര്‍പറേഷനാണ് അത് ചെയ്യേണ്ടത്. എംഎല്‍എ ഹോസ്റ്റലിനെക്കാളും, ജനങ്ങള്‍ക്ക് എളുപ്പത്തില്‍ കയറിച്ചെല്ലാന്‍ പറ്റുന്നതാണ് ഇപ്പോളുള്ള ശാസ്തമംഗലത്തെ ഓഫിസെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

Exit mobile version