Site iconSite icon Janayugom Online

പുള്ളിപുലി വേഷത്തില്‍ പ്രതിഷേധിച്ച് എംഎല്‍എ

മഹാരാഷ്ട്ര നിയമസഭയുടെ ശൈത്യകാല സമ്മേളനം ഇന്നലെ അസാധാരണമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. നിയമസഭയില്‍ പുള്ളിപ്പുലിയുടെ വേഷം ധരിച്ച് കൃത്രിമ രോമക്കുപ്പായവും വലിയ പൂള്ളിപ്പുലി മുഖം മൂടിയും ധരിച്ച് എത്തിയ എംഎല്‍എ അംഗങ്ങളെ ഒരു നിമിഷം വിറപ്പിച്ചു. 

ജൂന്നാര്‍ മണ്ഡലത്തില്‍ നിന്നുള്ള ശരദ് സോനാവാനെയാണ് സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പുള്ളിപ്പുലി ആക്രമണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് പുള്ളിപ്പുലി വേഷധാരിയായി എത്തിയത്. ഒരു പതിറ്റാണ്ടോളമായി പുള്ളിപ്പുലി ആക്രമണ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശിവസേന എംഎല്‍എ പറഞ്ഞു. സംസ്ഥാനത്ത് പുള്ളിപ്പുലി ആക്രമണങ്ങൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം. 2014 മുതൽ ഞാൻ ഈ വിഷയം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സർക്കാർ എന്നെ അവഗണിക്കുകയാണ്. സോനാവാനെ പറഞ്ഞു. 

എന്റെ മണ്ഡലത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 55 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2014–15 ലെ ശൈത്യകാല സമ്മേളനത്തിൽ ഞാൻ സർക്കാരിന് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുള്ളിപ്പുലികളെ കുടുക്കിലിട്ട് കേന്ദ്രങ്ങളിൽ തന്നെ പാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ സത്വര നടപടി സ്വീകരിക്കാമെന്ന് വനം മന്ത്രി ഗണേഷ് നായിക്ക് അറിയിച്ചതോടെ ശരദ് സോനാവാനെ കൈവശമുണ്ടായിരുന്ന പുതിയ വസ്ത്രം ധരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. 

Exit mobile version