Site iconSite icon Janayugom Online

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാം: ഉത്തരവ് ഹൈക്കോടതിയുടേത്

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി തള്ളി.അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണശേഷം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് ഇളയ മകള്‍ ആശാ ലോറന്‍സാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

മൃതദേഹം മതാചാരപ്രകാരം സംസ്ക്കരിക്കാന്‍ വിട്ടുനല്‍കണമെന്നായിരുന്നു ആശയുടെ ആവശ്യം. എന്നാല്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു. മൃതദേഹം പഠനാവശ്യത്തിന് കൈമാറാമെന്ന കളമശ്ശേരി മെഡിക്കൽ കോളേജ് ഉപദേശക സമിതിയുടെ തീരുമാനം കോടതി ശരിവെച്ചു.കഴിഞ്ഞ മാസം 21നായിരുന്നു എം എം ലോറന്‍സ് അന്തരിച്ചത്.

മൃതദേഹം മെഡിക്കൽ പഠനാവശ്യത്തിന് ഉപയോഗിക്കാനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറണമെന്നുമുള്ള തന്‍റെ പിതാവിന്‍റെ ആഗ്രഹം മകൻ എം എൽ സജീവൻസിപിഐ(എം) നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് മൃതദേഹം കൈമാറാനിരിക്കെ ലോറൻസുമായി ഏറെ നാളായി പിണങ്ങി കഴിഞ്ഞിരുന്ന മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയായിരുന്നു.

Exit mobile version