Site iconSite icon Janayugom Online

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ ചാത്തമംഗലത്തിന് സമീപത്ത് മറിഞ്ഞാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ കാരശ്ശേരിയെ മുക്കം കെഎംസിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Eng­lish summary;MN Karassery injured in road mishap

You may also like this video;

Exit mobile version