യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം എന്‍ കാരിശേരി. ഹിന്ദു രാഷ്ട വാദം പോലെ തന്നെ ആപത്താണ് ഇസ്ലാമിക മത രാഷ്ട്രവാദവും എന്ന് അദ്ദേഹം വ്യക്തമാക്കി.ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികളാണെന്നും അവരുമായുള്ള സഖ്യം യുഡിഎഫിന് തിരിച്ചടിയാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
സഖ്യം യു ഡി എഫിന് എല്ലാ നിലയ്ക്കുംനഷ്ട്ടം മാത്രേ ഉണ്ടാക്കുകയുള്ളൂ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിഷ്പക്ഷ വോട്ടർമാർ ഈ സഖ്യം അംഗീകരിക്കില്ലെന്നും എം എൻ കാരശേരി വ്യക്തമാക്കി.

