Site iconSite icon Janayugom Online

എംഎന്‍ സ്മാരകം പ്രവര്‍ത്തനം തുടങ്ങി

സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസ് ഇന്ന് മുതല്‍ എംഎന്‍ സ്മാരകത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ എംഎന്‍ സ്മാരകത്തില്‍ ചേരും. രാവിലെ 10.30ന് യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഇടതുപക്ഷത്തിന് മേല്‍ കാലമേല്പിച്ച എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റുവാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുവാനും നവീകരിച്ച എംഎന്‍ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കും. ഒരു എംഎല്‍എ രാജിവച്ചാല്‍ ആ മണ്ഡലത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകും നിലമ്പൂരില്‍ അത് ഉണ്ടാകുമ്പോള്‍ ഇടതുപക്ഷം ഒന്നാന്തരമായി വിജയിക്കും. ആ ജയത്തിന്റെ മാറ്റ് ഏറെയായിരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Exit mobile version