Site icon Janayugom Online

എം എൻ സ്മരണ പുതുക്കി

കമ്മ്യൂണിസ്റ്റ് നേതാവ് എം എൻ ഗോവിന്ദൻ നായരുടെ സ്മരണ കേരളം പുതുക്കി. അദ്ദേഹത്തിന്റെ 37ാം ചരമവാർഷികദിനം സംസ്ഥാനത്ത് സമുചിതമായി ആചരിച്ചു. പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തിയും എമ്മെന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും ദിനാചരണം നടത്തി. കൊല്ലത്തുനടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

തിരുവനന്തപുരത്ത് എം എൻ സ്മാരകത്തിൽ എമ്മെന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മന്ത്രി ജി ആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പള്ളിച്ചൽ വിജയൻ, വി പി ഉണ്ണികൃഷ്ണൻ, സോളമൻ വെട്ടുകാട്, തിരുവനന്തപുരം മണ്ഡലം സെക്രട്ടറി മുരളി പ്രതാപ്, സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി യു വിക്രമൻ, നവയുഗം പത്രാധിപർ ആർ അജയൻ തുടങ്ങിയവർ സംബന്ധിച്ചു.
eng­lish summary;MN Mem­o­ry Renewed
you may also like this video;

Exit mobile version