Site iconSite icon Janayugom Online

എംഎന്‍ സ്മാരകം; പൂര്‍ത്തിയാകാതെ പോയ ആഗ്രഹം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിടവാങ്ങിയത് പാര്‍ട്ടി സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകം നവീകരണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ. നിരവധി രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മന്ദിരമാണ് അറുപതുവര്‍ഷം പഴക്കമുള്ള എംഎന്‍ സ്മാരകം. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ചെറുതും വലുതുമായ തുക സ്വരൂപിച്ചുകൊണ്ട് എംഎന്‍ സ്മാരകം നവീകരിക്കാനാണ് സംസ്ഥാന സെക്രട്ടറി കാനം നിര്‍ദേശം നല്‍കിയത്. പഴയ തനിമ നിലനിര്‍ത്തിയുള്ള നവീകരണം ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സംസ്ഥാന സെക്രട്ടറിയുടെ വിടവാങ്ങലുണ്ടായത്. 

Exit mobile version