തിരുവനന്തപുരത്ത് 26ന് ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച എം എൻ സ്മാരകത്തിന്റെ മുറ്റത്ത് സ്ഥാപിക്കുന്ന എം എൻ പ്രതിമ കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ചു. 1962 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫിസ്, മുൻ സംസ്ഥാന സെക്രട്ടറിയും പ്രഗത്ഭ പാർലമെന്റേറിയനുമായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ സ്മരണാര്‍ത്ഥം 1985ലാണ് എംഎന്‍ സ്മാരകമെന്ന് നാമകരണം ചെയ്തത്.
കോഴിക്കോട്ടുകാരനായ പ്രമുഖ ശില്പി ഗുരുകുലം ബാബുവാണ് പ്രതിമ നിർമ്മിച്ചത്.
പ്രതിമ കൊണ്ടു പോകുന്നതിന്റെ ഫ്ലാഗ് ഓഫ് കൃഷ്ണപിള്ള മന്ദിരത്തിൽ ജില്ലാ സെക്രട്ടറി കെ കെ ബാലൻ നിര്‍വഹിച്ചു. ശില്പിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം ചൂലൂർ നാരായണൻ, സിറ്റി സൗത്ത് മണ്ഡലം സെക്രട്ടറി പി അസീസ് ബാബു, എഐ വൈഎഫ് ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ അജിന, യുവകലാ സാഹിതി സംസ്ഥാന ട്രഷറർ അഷറഫ് കുരുവട്ടൂർ, ഇപ്റ്റ ജില്ലാ സെക്രട്ടറി സി പി സദാനന്ദൻ, സിപിഐ സിറ്റി നോർത്ത് മണ്ഡലം അസി. സെക്രട്ടറി സി മധുകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ അസി. സെക്രട്ടറി പി കെ നാസർ സ്വാഗതവും ശില്പി ഗുരുകുലം ബാബു നന്ദിയും പറഞ്ഞു.