Site icon Janayugom Online

ഡിവൈഎഫ്ഐ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമം; അഞ്ചുപേർ പിടിയിൽ

ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുരാജിന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ചുപേർ പൊലീസ് പിടിയിൽ. തിരുവോട് സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുഹമ്മദ് സാലി, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ്, ഖാലിദ്, നജാഫ് ഹാരിസ് ചോന്നാരി എന്നിവരാണ് പിടിയിലായത്. 

സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. ബാലുശേരി പാലോളി മുക്കിൽ ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ജിഷ്ണുവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്. 

രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. സുഹൃത്തിനെ വീട്ടിലാക്കി മടങ്ങുകയായിരുന്ന ജിഷ്ണുവിനെ ബൈക്ക് തടഞ്ഞുനിർത്തി ഒരുകൂട്ടം ആളുകൾ മർദ്ദിക്കുകയായിരുന്നു. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. മുസ്ലീം ലീഗ്-എസ്ഡിപിഐ പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഎം ആരോപിക്കുന്നു.

Eng­lish Summary:Mob attack on DYFI activist; Five arrested
You may also like this video

Exit mobile version