Site icon Janayugom Online

ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം; ജമ്മുകശ്മീരില്‍ മൊബെെല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി

ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ മൊബെെല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദുചെയ്തു. നിയന്ത്രണ രേഖയ്ക്ക് സമീപം ഉറി മേഖലയിലാണ് സേവനങ്ങള്‍ നിര്‍ത്തലാക്കിയത്. ഉറിയിൽ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന തിരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നതായി സൂചന ലഭിച്ചത്. മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ശ്രമം പരാജയപ്പെട്ടതിനു ശേഷം ഭീകരവാദികള്‍ മേഖലയില്‍ തന്നെ തുടരുകയാണോ എന്നത് പരിശോധിക്കുന്നുണ്ടെന്നും സെെന്യം വ്യക്തമാക്കി. 

കഴിഞ്ഞ മുപ്പത് മണിക്കൂറുകളായി ഭീകരവാദികള്‍ നുഴഞ്ഞു കയറുന്നതിനായി ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മേഖലയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം വെടിനിര്‍ത്തല്‍ ലംഘനമോ മറ്റ് പ്രകോപനങ്ങളോ അതിര്‍ത്തിയില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. 

ENGLISH SUMMARY: Mobile and inter­net ser­vices can­celed in Jam­mu and Kashmir
You may also like this video

Exit mobile version