Site icon Janayugom Online

ഭീകരർക്കായുള്ള തെരച്ചിൽക്കിടെ പൂഞ്ചിലും രജൗരിയിലും മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവച്ചു

jawan

ഇന്ത്യൻ സൈനികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഭീകരർക്കായി തിരച്ചിൽ തുടരുന്നതിനാൽ ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ രാവിലെ മുതൽ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു. വ്യാഴാഴ്ച ഭീകരാക്രമണത്തില്‍ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ നടക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് നിരോധനം നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ അറിയിച്ചു. 

തുടര്‍ന്ന് ശനിയാഴ്ച പുലർച്ചെ ഏറ്റുമുട്ടൽ സ്ഥലത്തിന് സമീപം പ്രദേശവാസികളുടെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ഭീകരരെ കണ്ടെത്തുന്നതിനായി സൈന്യം വനത്തിൽ വൻ തിരച്ചിൽ തുടരുകയാണ്. ജമ്മുവിലെ വൈറ്റ് നൈറ്റ് കോർപ്‌സിലെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, പോലീസ് ഡയറക്ടർ ജനറൽ ആർആർ സ്വെയിൻ തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

അതിനിടെ, ഖൗറിന്റെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ന് പുലർച്ചെ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഒരു ഭീകരൻ കൊല്ലപ്പെടുകയും ചെയ്തു. 

Eng­lish Sum­ma­ry: Mobile inter­net sus­pend­ed in Poonch and Rajouri amid search for terrorists

You may also like this video

Exit mobile version