Site icon Janayugom Online

യാത്രക്കിടെ പാന്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു: വിദ്യാര്‍ത്ഥിക്ക് പരിക്ക്

blast

യാത്രക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരുക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ ചൂടായി തീപിടിക്കുകയായിരുന്നു. കൈയ്ക്കും, തുടയിലുമാണ് പരുക്കേറ്റത്. പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി. ഒരു വർഷമായി ഉപയോഗിച്ച് വന്ന റിയൽമി 6 പ്രോ എന്ന ഫോണാണ് തീപിടിച്ച്‌ പൊട്ടിത്തെറിച്ചതെന്ന് അമൽ പറഞ്ഞു.

Eng­lish Sum­ma­ry: Mobile phone explod­ed dur­ing trav­el: Stu­dents injured

You may like this video also

Exit mobile version