Site icon Janayugom Online

മൊബൈല്‍ ഫോണ്‍ മോഷ്ടാക്കള്‍ യുവതിയെ റോഡില്‍ വലിച്ചിഴച്ചു

snatching

മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിനിടെ മോഷ്ടാവ് യുവതിയെ റോഡിലിട്ട് വലിച്ചിഴച്ചു. പൂനെയിലാണ് സംഭവം. 45 വയസുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ഇവരെ റോഡിലൂടെ വലിച്ചിഴച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഇവര്‍. സംഭവത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷ്ടാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Eng­lish Sum­ma­ry: Mobile phone thieves dragged the girl on the road

 

You may like this video also

Exit mobile version