Site iconSite icon Janayugom Online

മൊബൈൽ ഫോൺ വിലക്കി; ഏഴാം ക്ലാസുകാരി ആത്മഹ ത്യ ചെയ്തു

മലപ്പുറം കൊണ്ടോട്ടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻ മാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് വീട്ടുകാർ വിലക്കിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. വീട്ടിലെ തൊട്ടിൽ തൂക്കാനുണ്ടാക്കിയ ഹൂക്കിൽ കയർ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.

മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ഹന്ന. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്: റസിയ. സഹോദരങ്ങൾ: മുഹമ്മദ് ഹനീൻ, ഹഫീസ്, ഹനിയ.

Exit mobile version