ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ മോഹൻലാൽ, അനിത ദമ്പതികളുടെ മകൻ ആദിത്യനാണ് തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ ആദിത്യൻ ഗെയിം കളിക്കാൻ അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ കൊടുക്കാൻ തയാറായില്ല. തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഗെയിം കളിക്കാൻ മൊബൈൽ കൊടുത്തില്ല; എട്ടാംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

